തി​രു​വ​ന​ന്ത​പു​രം: ക​ല്ല​റ​യി​ൽ ര​ണ്ട് കി​ലോ​ഗ്രാ​മി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ക​ല്ല​റ സ്വ​ദേ​ശി​ക​ളാ​യ അ​ൻ​ഷാ​ദ് (25 വ​യ​സ്), മു​ഹ​മ്മ​ദ് സി​ദ്ദി​ഖ് (27 വ​യ​സ്) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വാ​മ​ന​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എം.​അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് ക​ണ്ടെ​ടു​ത്ത​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സ്നേ​ഹേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ(​ഗ്രേ​ഡ്)​മാ​രാ​യ അ​ൻ​സ​ർ.​ജെ, അ​രു​ൺ.​എ​സ്, .ആ​ർ.​വി​നു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ദ​ർ​ശ്.​പി.​കെ, എം.​അ​ർ​ജു​ൻ വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഹി​മ​ല​ത എ​ന്നി​വ​രും പാ​ർ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു.