ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ ബസിടിച്ച് ഭർത്താവ് മരിച്ചു
Friday, January 24, 2025 4:26 AM IST
കൊല്ലം: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ ബസിടിച്ച് ഭർത്താവ് മരിച്ചു. പരവൂർ സ്വദേശി വിജയനാണ് മരിച്ചത്.
പരവൂർ ചാത്തന്നൂർ റോഡിലായിരുന്നു അപകടം. ബൈക്കിനു പിന്നാലെ എത്തിയ ബസ് ബൈക്കിലേക്ക് ഇടിച്ചിടുകയറുകയായിരുന്നു.
പരിക്കേറ്റ വിജയന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് പരവൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.