തി​രു​വ​ന​ന്ത​പു​രം: ഒ​രു വി​ഭാ​ഗം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ന​ട​ത്തു​ന്ന പ​ണി​മു​ട​ക്ക് തു​ട​ങ്ങി. ഭ​ര​ണ​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ സി​പി​ഐ​യു​ടെ സ​ർ​വീ​സ് സം​ഘ​ട​ന​യാ​യ ജോ​യി​ന്‍റ് കൗ​ൺ​സി​ലും കോ​ൺ​ഗ്ര​സി​ന്‍റെ നേൃ​ത്വ​ത്തി​ലു​ള്ള സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​മാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ സെ​റ്റോ​യും സി​പി​ഐ അ​നു​കൂ​ല സം​ഘ​ട​യാ​യ അധ്യാപ​ക സ​ർ​വീ​സ് സം​ഘ​ട​ന സ​മ​ര​സ​മി​തി​യു​മാ​ണ് പ്ര​ധാ​ന​മാ​യും പ​ണി​മു​ട​ക്കു​ന്ന​ത്.

എ​റ​ണാ​കു​ള​ത്തും വ​യ​നാ​ട്ടി​ലും ക​ള​ക്ട​റേ​റ്റു​ക​ൾ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണ​മൊ​രു​ക്കി. കൊ​ല്ല​ത്ത് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി ജോ​യി​ന്‍റ് കൗ​ൺ​സി​ൽ നി​ർ​മി​ച്ച പ​ന്ത​ൽ പൊ​ലീ​സ് പൊ​ളി​പ്പി​ച്ചു. കൊ​ല്ലം ക​ള​ക്ട​റേ​റ്റ് പ്ര​ധാ​ന ക​വാ​ട​ത്തി​ന് എ​തി​ർ​വ​ശ​ത്താ​ണ് പ​ന്ത​ൽ ഒ​രു​ക്കി​യ​ത്.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ന്ത​ൽ പൊ​ളി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം സ്ഥി​ര​മാ​യി സ​മ​ര​പ്പ​ന്ത​ൽ കെ​ട്ടു​ന്ന സ്ഥ​ല​ത്താ​ണ് ത​ങ്ങ​ൾ പ​ന്ത​ൽ കെ​ട്ടി​യ​തെ​ന്നും സ​മ​രം ത​ക​ർ​ക്കാ​ൻ ഉ​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ന്നും ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ആ​രോ​പി​ച്ചു.

എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ സി​പി​ഐ അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ പ്ര​തി​ഷേ​ധം തു​ട​ങ്ങി. ആ​രും ജോ​ലി​ക്ക് എ​ത്തി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്‌ അ​നു​കൂ​ല സം​ഘ​ന​യും വ്യ​ക്ത​മാ​ക്കു​ന്നു. ക​ള​ക്ട​റേ​റ്റി​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചു. വ​യ​നാ​ട് കോ​ൺ​ഗ്ര​സ്-​സി​പി​ഐ സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ ജോ​ലി​ക്കെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ സി​പി​എം അ​നു​കൂ​ല സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളും സം​ഘ​ടി​ച്ചു. തു​ട​ർ​ന്ന് വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി.

സ​മ​ര​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർ​നി​ല കു​റ​ഞ്ഞു. പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കി പ​ഴ​യ പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്ക​ണം എ​ന്ന​താ​ണ് സ​മ​രസ​മി​തി​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

പ​ന്ത്ര​ണ്ടാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണം, ക്ഷാ​മ​ബ​ത്ത-​ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​ക​ൾ പൂ​ർ​ണ​മാ​യും അ​നു​വ​ദി​ക്ക​ണം, ലീ​വ് സ​റ​ണ്ട​ർ മ​ര​വി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണം, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കേ​ര​ള​ത്തോ​ടു​ള്ള സാ​മ്പ​ത്തി​ക വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണം, മെ​ഡി​സെ​പ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.

സ​ർ​ക്കാ​ർ ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ണി​മു​ട​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ ഒ​രു ദി​വ​സ​ത്തെ ശ​മ്പ​ളം ഫെ​ബ്രു​വ​രി​യി​ലെ ശ​മ്പ​ള​ത്തി​ൽ നി​ന്ന് കു​റ​യ്ക്കു​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.