കോ​ഴി​ക്കോ​ട്: അ​മ്മ​യെ അ​തി​ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ ഇ​ന്നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. അ​തി​നു​ശേ​ഷ​മാ​യി​രി​ക്കും തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക. ഇ​യാ​ള്‍​ക്ക് സ്ഥി​ര​മാ​യി ല​ഹ​രി എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​തി​ക്രൂ​ര​മാ​യി​ട്ടാ​ണ് താ​മ​ര​ശേ​രി ചോ​ഴി​യോ​ട് സു​ബൈ​ദ കൊ​ല​ക്കേ​സ് ന​ട​ന്ന​ത്. ത​നി​ക്ക് ജ​ന്മം ന​ല്‍​കി​യ​തി​നു​ള്ള ശി​ക്ഷ​യാ​ണ് ന​ട​പ്പാ​ക്കി​യ​തെ​ന്ന് സു​ബൈ​ദ​യു​ടെ മ​ക​ന്‍ ആ​ഷി​ഖ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കൊ​ല​പാ​ത​ക സ​മ​യ​ത്തും ആ​ഷി​ഖ് ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

സു​ബൈ​ദ​യു​ടെ പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വ​ന്നി​രു​ന്നു. സു​ബൈ​ദ​യ്ക്ക് 17 വെ​ട്ടു​ക​ളാ​ണ് ഏ​റ്റ​ത്. അ​തി​ല്‍ ഏ​റെ​യും ത​ല​യ്ക്കും ക​ഴു​ത്തി​നു​മാ​ണെ​ന്നും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി.

ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി സു​ബൈ​ദ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ള്‍ അ​വ​രു​ടെ ക​ഴു​ത്ത് ഏ​റെ​ക്കു​റെ അ​റ്റു​പോ​യ നി​ല​യി​ലാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം വീ​ടി​നു​ള്ളി​ല്‍ ഒ​ളി​ച്ചി​രു​ന്ന ആ​ഷി​ഖി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലെ ഡൈ​നിം​ഗ് ഹാ​ളി​ല്‍ മാ​താ​വി​നെ ക​ഴു​ത്ത​റു​ത്തു കൊ​ന്ന ശേ​ഷം ര​ക്തം​പു​ര​ണ്ട കൈ​യു​മാ​യി ആ​ഷി​ഖ് നി​ല്‍​ക്കു​ന്ന​താ​ണ് ക​ണ്ട​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. തേ​ങ്ങ പൊ​ളി​ക്കാ​നാ​ണെ​ന്നു പ​റ​ഞ്ഞ് മു​ഹ​മ്മ​ദ് ആ​ഷി​ഖ് അ​ടു​ത്ത വീ​ട്ടി​ല്‍​നി​ന്നു വാ​ങ്ങി​യ കൊ​ടു​വാ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണു കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ​സം​ഭ​വ​മു​ണ്ടാ​യ​ത്.