കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ. പ​വ​ൻ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്നു.

പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 600 രൂ​പ​യും ഗ്രാ​മി​ന് 75 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 60,200 രൂ​പ​യി​ലും ഗ്രാ​മി​ന് 7,525 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്‍റെ വി​പ​ണി വി​ല 6,205 രൂ​പ​യും 24 കാ​ര​റ്റ് സ്വ​ർ​ണം പ​വ​ന് 65,672 രൂ​പ​യാ​ണ് വി​ല.

തി​ങ്ക​ളാ​ഴ്ച പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ച സ്വ​ർ​ണ​വി​ല ചൊ​വ്വാ​ഴ്ച മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് റി​ക്കാ​ർ​ഡ് കു​തി​പ്പ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 31ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 59,640 രൂ​പ​യു​ടെ റി​ക്കാ​ർ​ഡാ​ണ് ഇ​ന്ന് മ​റി​ക​ട​ന്ന​ത്.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഇ​താ​ണ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. പി​ന്നീ​ട് മൂ​ന്നു​ദി​വ​സം​കൊ​ണ്ട് വ​ർ​ധി​ച്ച​ത് 1,200 രൂ​പ​യാ​ണ്. എ​ന്നാ​ൽ നാ​ലി​ന് സ്വ​ർ​ണ​വി​ല 360 രൂ​പ കു​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സം മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷം വീ​ണ്ടും 58,000ന് ​മു​ക​ളി​ല്‍ എ​ത്തി. തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 59,000 രൂ​പ ക​ട​ക്കു​ക​യും ചെ​യ്തു.

ഡോ​ള​ര്‍ ശ​ക്തി​യാ​ര്‍​ജി​ക്കു​ന്ന​തും ആ​ഗോ​ള വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളു​മാ​ണ് സ്വ​ര്‍​ണ​വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വെ​ള്ളി​വി​ല​യി​ലും മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 99 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.