ഇവിഎം പരിശോധിക്കണം: സുപ്രീംകോടതി അടുത്ത മാസം വാദം കേൾക്കും
Friday, December 20, 2024 10:29 PM IST
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ ഹർജിയിൽ സുപ്രീംകോടതി അടുത്തമാസം വാദം കേൾക്കും.
ജനുവരി 20 ന് ജസ്റ്റീസ് ദത്ത അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുക. ഹരിയാന മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കരൺ സിംഗ് ദലാൽ അടക്കമുള്ളവർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.
ഇവിഎമ്മുകൾക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് കോടതി നടപടി. കോൺഗ്രസിന്റെ ആവശ്യം തള്ളണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.