എംടിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല; ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി
Friday, December 20, 2024 8:25 PM IST
കോഴിക്കോട്: ഗുരുതരാവസ്ഥയിൽ കഴിയുന്ന എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
എംടിയുടെ മകൾ അശ്വതിയെ ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി കാര്യങ്ങൾ തിരക്കിയത്. എത്രയും വേഗം സുഖം പ്രാപിച്ച് പൂർണ ആരോഗ്യവാനായി അദ്ദേഹം തിരിച്ചു വരട്ടെയെന്നു രാഹുൽ ഗാന്ധി ആശംസിച്ചു.
ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, ജെ.ചിഞ്ചുറാണി, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ എംടിയെ ആശുപത്രിയിൽ സന്ദർശിച്ചു.