കുന്നംകുളം വിവേകാനന്ദ കോളജിൽ സംഘർഷം; നാലുപേർക്ക് പരിക്ക്
Friday, December 20, 2024 7:59 PM IST
തൃശൂർ: കുന്നംകുളം വിവേകാനന്ദ കോളജിൽ എസ്എഫ്ഐ - എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി. ഇന്ന് വൈകുന്നേരം നാലിനുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു.
എസ്എഫ്ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്സൽ, എബിവിപി പ്രവർത്തരായ ദേവജിത്ത്, സനൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. കോളജിലെ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പു ചെയ്യുകയാണ്.