കൊടകര കുഴൽപ്പണക്കേസ്; അന്വേഷണത്തിന് എട്ടംഗ സംഘം, മേൽനോട്ടം തൃശൂർ ഡിഐജിക്ക്
Wednesday, November 13, 2024 5:33 PM IST
തൃശൂർ: കൊടകര കുഴൽപ്പണക്കേസ് അന്വേഷണ ചുമതല പുതിയ സംഘത്തിന്. എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുക. തൃശൂർ ഡിഐജി തോംസൺ ജോസിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം.
കൊച്ചി ഡിസിപി സുദർശൻ ഐപിഎസ് ആണ് അന്വേഷണ സംഘത്തിന്റെ തലവൻ. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പി വി.കെ. രാജു അന്വേഷണ ഉദ്യോഗസ്ഥനാണ്. കൊടകര എസ്എച്ച്ഒ, വലപ്പാട് എസ്ഐ ഉൾപ്പെടെ എട്ടുപേരാണ് സംഘത്തിലുള്ളത്.
ഇതിൽ പഴയ അന്വേഷണ സംഘത്തിലെ വി.കെ. രാജു മാത്രമാണ് പുതിയ സംഘത്തിലും ഉള്ളത്. ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് സർക്കാർ വീണ്ടും തയാറെടുക്കുന്നത്.