കൊ​ല്ലം: പ​ര​വൂ​രി​ൽ സ്കൂ​ൾ ബ​സി​ൽ​നി​ന്നും പു​ക ഉ​യ​ർ​ന്നു. വൈ​കു​ന്നേ​രം വി​ദ്യാ​ർ​ഥി​ക​ളെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ല്ലം മി​യ്യ​ണ്ണൂ​ർ ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ബ​സി​ൽ​നി​ന്നാ​ണ് പു​ക ഉ​യ​ർ​ന്ന​ത്.

വ​ർ​ക്ക​ല റോ​ഡി​ൽ തെ​ക്കും​ഭാ​ഗ​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. 31 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​ബ്ദ​ത്തോ​ടു​കൂ​ടി പു​ക ഉ​യ​ർ​ന്നു​വെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്ന​ത്. വിദ്യാർഥികളെ ഉടൻ സുരക്ഷിതമായി പുറത്തിറക്കി. ഇവരെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ ബ​ദ​ൽ​മാ​ർ​ഗം സ്വീ​ക​രി​ച്ചു.

അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.