കൊ​ച്ചി: ദ​മ്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​തി​നു പി​ന്നാ​ലെ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രു​ടെ മ​ക​നും മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 12 നാ​ണ് അ​ങ്ക​മാ​ലി മി​ല്ലു​പ​ടി വെ​ളി​യ​ത്ത് വീ​ട്ടി​ൽ സ​ന​ൽ, ഭാ​ര്യ സു​മി എ​ന്നി​വ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രു​ടെ ഇ​ള​യ മ​ക​ൻ ആ​സ്തി​ക് സ​ന​ൽ (4) ആ​ണ് മ​രി​ച്ച​ത്. സ​ന​ലി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും സു​മി പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ​ന​ൽ ജീ​വ​നൊ​ടു​ക്കി​യ​തി​നു പി​ന്നാ​ലെ സു​മി ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്നു​വി​ട്ട് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

സ​ന​ലും സു​മി​യും അ​ങ്ക​മാ​ലി തു​റ​വൂ​ർ ജം​ഗ്ഷ​നി​ൽ അ​ക്ഷ​യ​കേ​ന്ദ്രം ന​ട​ത്തി​വ​രി​ക​യാ​ണ്. പോ​ലീ​സ് വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു.