ക​ൽ​പ്പ​റ്റ: ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി.​അ​പ്പ​ച്ച​നു​മാ​യു​ള്ള ഭി​ന്ന​ത​യെ തു​ട​ർ​ന്ന് കെ.​കെ.​വി​ശ്വ​നാ​ഥ​ൻ വ​യ​നാ​ട് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​നം രാ​ജി​വ​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന് ഗ്രൂ​പ്പ് ക​ളി​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്നും ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഇ​ല്ലാ​താ​യി കൊ​ണ്ടി​രി​ക്കു​യാ​ണെ​ന്നും കെ.​കെ.​വി​ശ്വ​നാ​ഥ​ൻ ആ​രോ​പി​ച്ചു.

കെ​പി​സി​സി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മു​ഴു​വ​ൻ കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് പു​നഃ​സം​ഘ​ട​ന ന​ട​ത്തു​ന്ന​ത്. പാ​ർ​ട്ടി​ക്കു​വേ​ണ്ടി ക​ഷ്ട​പ്പെ​ട്ട​വ​രെ ഒ​ഴി​വാ​ക്കി പ​ഴ​യ ഡി​ഐ​സി​ക്കാ​രെ​യും എ ​വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ഒ​രു വി​ഭാ​ഗ​ത്തെ​യും ചേ​ർ​ത്തു​പി​ടി​ച്ചാ​ണ് ജി​ല്ല​യി​ൽ ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​നം.

സം​സ്ഥാ​ന നേ​തൃ​ത്വം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി വി​ട്ടു​പോ​കു​മെ​ന്നും വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു. വ​യ​നാ​ട് ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കെ​യാ​ണ് കെ.​കെ.​വി​ശ്വ​നാ​ഥ​ൻ മു​ന്ന​ണി​യു​ടെ നേ​തൃ​സ്ഥാ​നം രാ​ജി​വ​ച്ച​ത്.