മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ശനിയാഴ്ച; ജനറല്‍ സെക്രട്ടറി ആരാകുമെന്ന് ആകാംക്ഷ
Saturday, March 18, 2023 12:04 PM IST
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് കോഴിക്കോട് ചേരും. യോഗത്തില്‍ പുതിയ ഭാരവാഹികളെ സംബന്ധിച്ച് തീരുമാനമുണ്ടാകും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ. മുനീറിനെയും പി.എം.എ. സലാമിന്റേയും പേരുകളാണ് പരിഗണിക്കപ്പെടുന്നത്.
ജില്ലാ ഭാരവാഹികളില്‍ കൂടുതല്‍പേരുടെ പിന്തുണ എം.കെ.മുനീറിനാണ്. എന്നാല്‍ സലാമിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ ആവശ്യം.
സമവായമാവാത്തതിനെ തുടര്‍ന്ന് സാദിഖലി തങ്ങള്‍ ലീഗ് ജില്ലാ ഭാരവാഹികളെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി അഭിപ്രായം ചോദിച്ചു. ഭൂരിപക്ഷാഭിപ്രായം എടുക്കാനാണ് സാദിഖ് അലി ശിഹാബ് തങ്ങളുടെ തീരുമാനം.
രാവിലെ 11ന് നിലവിലെ കൗണ്‍സില്‍ ചേരും. ഉച്ചയ്ക്ക് മൂന്നിന് പുതിയ കൗണ്‍സിലും ചേരും. പുതിയ ഭാരവാഹികളെ ഈ യോഗത്തില്‍ പ്രഖ്യാപിക്കും.