തലസ്ഥാനത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
Saturday, March 18, 2023 12:04 PM IST
തിരുവനന്തപുരം: കാരേറ്റ് പേടികുളത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മുൻ സർക്കാർ ഉദ്യോഗസ്ഥൻ രാജേന്ദ്രനാണ് ഭാര്യ ശശികലയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാജേന്ദ്രന്റെ രണ്ടാമത്തെ ഭാര്യയാണ് ശശികല. അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്.