പെയിന്റിംഗ് തൊഴിലാളിയെ പോലീസ് ഉദ്യോഗസ്ഥൻ മർദിച്ചതായി പരാതി
Saturday, August 10, 2024 6:50 AM IST
പാലക്കാട്: പെയിന്റിംഗ് തൊഴിലാളിയെ പോലീസ് ഉദ്യോഗസ്ഥൻ മർദിച്ചതായി പരാതി. മങ്കര കുനിയംപ്പാടം സ്വദേശി ഹംസയ്ക്ക് ആണ് മർദനമേറ്റത്.
മങ്കര സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ അജീഷ് മർദിച്ചതായാണ് ഇയാൾ പറയുന്നത്. മർദനത്തെതുടർന്ന് പരിക്കേറ്റ ഹംസ ആശുപത്രിയിൽ ചികിത്സതേടി.
ജോലിക്ക് ശേഷം മങ്കര വെള്ളറോഡുള്ള സ്ഥാപനത്തിൽ ഇരിക്കുമ്പോളാണ് പോലീസ് ഉദ്യോഗസ്ഥൻ മർദിച്ചതായി ഹംസ പറയുന്നത്. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ഹംസ മങ്കര പോലീസിൽ പരാതി നൽകി.