വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ ​പി​ടി​ച്ചു
വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ ​പി​ടി​ച്ചു
Saturday, December 2, 2023 10:50 PM IST
തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ ​പി​ടി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി കു​ന്നം​കു​ളം സം​സ്ഥാ​ന പാ​ത​യി​ല്‍ ഒ​ന്നാം ക​ല്ല് സെ​ന്‍റ​റി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നെ​ല്ലു​വാ​യ് സ്വ​ദേ​ശി മാ​ങ്ങാ​ര​പ്പൂ​ഞ്ച​യി​ല്‍ കൃ​ഷ്ണ​ന്‍റെ കാ​റി​നാ​ണ് തീ ​പി​ടി​ച്ച​ത്. വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ നി​ന്നും നെ​ല്ലു​വാ​യി​ലേ​ക്ക് പോ​വു​വു​ക​യാ​യി​രു​ന്നു.

കാ​റി​ന്‍റെ ബോ​ണ​റ്റി​ല്‍ തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് വ​ണ്ടി നി​ര്‍​ത്തി പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ല്‍ കൃ​ഷ്ണ​നും സ​ഹ​യാ​ത്രി​ക​നും പ​രി​ക്കു​ക​ള്‍ കൂ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു.

അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ബാ​റ്റ​റി​യു​ടെ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​ര​മ​ണി​ക്കൂ​റി​ലേ​റെ സം​സ്ഥാ​ന പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
Related News
<