ബി​നോ​യ് വി​ശ്വം സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി
ബി​നോ​യ് വി​ശ്വം സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി
Sunday, December 10, 2023 4:36 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​നം രാ​ജേ​ന്ദ്ര​ന്‍റെ വി​യോ​ഗ​ത്തെ തു​ട​ർ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ബി​നോ​യ് വി​ശ്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ക​ക​ണ്ഠ​മാ​യാ​ണ് ബി​നോ​യി​യെ സെ​ക്ര​ട്ട​റി​യാ​യി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഡി. ​രാ​ജ അ​റി​യി​ച്ചു.

ഡി​സം​ബ​ർ 28 ന് ​സം​സ്ഥാ​ന കൗ​ൺ​സി​ൽ ചേ​രു​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​ന​ത്തി​ന് അ​വി​ടെ അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കു​മെ​ന്നും രാ​ജ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി അ​ർ​പ്പി​ച്ച ക​ർ​ത്ത​വ്യം ത​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ന​ന്നാ​യി ചെ​യ്യാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ബി​നോ​യ് വി​ശ്വം പ്ര​തി​ക​രി​ച്ചു.
Related News
<