കൂ​ട്ടു​പു​ഴ: ക​ണ്ണൂ​ര്‍ കൂ​ട്ടു​പു​ഴ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ യു​വാ​വ് എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റി​ല്‍. 230 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷി​ഖി​ല്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബാം​ഗ്ലൂ​രി​ല്‍​നി​ന്ന് എം​ഡി​എം​എ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യും കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ യു​വാ​ക്ക​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കു​ന്ന​യാ​ളു​മാ​ണ് പ്ര​തി. ഏ​ഴു ല​ക്ഷ​ത്തി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് ഇ​യാ​ളി​ല്‍ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​യാ​ളു​ടെ സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൂ​ട്ടു​പു​ഴ ചെ​ക്ക്‌​പോ​സ്റ്റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് , പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ പി ​യേ​ശു​ദാ​സ്, ഗ്രേ​ഡ് പ്രി​വ​ന്‍റീവ്​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ ശ്രീ​കു​മാ​ര്‍, സു​ജി​ത്ത്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ഫെ​മി​ന്‍, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ഷ​ബ്‌​ന എ​ന്നി​വ​രാ​ണ് എ​ക്‌​സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.