മോഷണ സംഘത്തിലുൾപ്പെട്ട യുവാവ് പിടിയിൽ
Tuesday, July 16, 2024 2:40 AM IST
തൃശൂര്‍: തീരദേശ മേഖലയിൽ മോഷണം നടത്തിവന്ന സംഘത്തിലുൾപ്പെട്ട യുവാവ് പിടിയിൽ. പറവൂർ പെരുമ്പടന്ന ചുള്ളിക്കാട്ടിൽ അഭിഷേകിനെയാണ് പിടിയിലായത്.
യൂബർ ടാക്സിയിൽ യാത്ര ചെയ്ത് മോഷണം നടത്തുന്ന സംഘാംഗമാണ് ഇയാൾ. ആർഭാടത്തിന് പണം കണ്ടെത്താനായാണ് സംഘം മോഷണം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
കളവ് നടത്തേണ്ട സ്ഥലത്തിന് ഒരു കിലോമീറ്റർ അപ്പുറം വാഹനം നിർത്തി നടന്നു പോകുന്ന വഴിയേ കാണുന്ന കടകളുടെ താഴ് തകർത്ത് കവർച്ച നടത്തുകയായിരുന്നു ഇവരുടെ രീതി.