ഭിന്നശേഷി സംവരണം: പ്രിൻസിപ്പൽ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും പരിശോധിക്കും
Thursday, June 8, 2023 8:12 PM IST
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെയും പൊതുവിദ്യാഭ്യാസ ഡയറക്ടറെയും ചുമതലപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന എയ്ഡഡ് സ്കൂൾ മാനേജർമാരുടെ യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും മാനേജ്മെന്റുകളുടെ നിവേദനവും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിന് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. മാനേജ്മെന്റുകളുടെ പരാതികളും നിർദേശങ്ങളും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ പരിശോധിക്കും.
എന്തൊക്കെ നടപടികൾ കൈക്കൊള്ളാൻ ആവുമെന്ന് ഇരുവരും റിപ്പോർട്ട് നൽകും.