അ​മൃ​ത്പാ​ലി​ന്‍റെ അ​നു​യാ​യി​ക​ളെ വി​ട്ട​യ​ച്ചു
അ​മൃ​ത്പാ​ലി​ന്‍റെ അ​നു​യാ​യി​ക​ളെ വി​ട്ട​യ​ച്ചു
Thursday, March 30, 2023 7:26 PM IST
ച​ണ്ഡി​ഗ​ഡ്: ഖാ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വും വാ​രി​സ് പ​ഞ്ചാ​ബ് ദേ​യു​ടെ ത​ല​വ​നു​മാ​യ അ​മൃ​ത്‌​പാ​ൽ സിം​ഗി​ന്‍റെ അ​നു​യാ​യി​ക​ളെ വി​ട്ട​യ​ച്ചു. പ​ഞ്ചാ​ബ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 360 പേ​രി​ൽ 348 പേ​രെ​യാ​ണ് വി​ട്ട​യ​ച്ച​ത്. സി​ഖ് സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

അ​തേ​സ​മ​യം ഒ​ളി​വി​ൽ ക​ഴി​യു​ന്ന അ​മൃ​ത്പാ​ൽ സിം​ഗി​നെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം സി​ഖ് സ​മു​ദാ​യ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ഒ​ളി​വി​ലി​രി​ക്കെ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ലൂ​ടെ അ​മൃ​ത്പാ​ൽ പ​റ​ഞ്ഞി​രു​ന്നു.


അ​റ​സ്റ്റി​നെ ഭ​യ​മി​ല്ലെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ സ​ർ​ക്കാ​രി​ന് വീ​ട്ടി​ൽ വ​ച്ച് ത​ന്നെ ത​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​മാ​യി​രു​ന്നെ​ന്നും സിം​ഗ് പ​റ​ഞ്ഞു. ആ​ർ​ക്കും ത​ന്നെ അ​പാ‌​യ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ല. സി​ഖ് സ​മു​ദാ​യ​ത്തി​ൽ ഉ​ട​ലെ​ടു​ത്ത ഭ​യം മാ​റാ​നാ​യി പൊ​തു​യോ​ഗം ന​ട​ത്ത​ണ​മെ​ന്ന് അ​കാ​ൽ ത​ഖ്ത് നേ​താ​വ് ഹ​ർ​പ്രീ​ത് സിം​ഗി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്നും അ​മൃ​ത്പാ​ൽ സിം​ഗ് അ​റി​യി​ച്ചു.
Related News
<