ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ജ​യ്‌ മാ​ക്ക​നെ കോ​ൺ​ഗ്ര​സ് ദേ​ശീ​യ ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ​വ​ൻ കു​മാ​ർ ബ​ൻ​സാ​ലി​നു പ​ക​ര​ക്കാ​ര​നാ​യി​ട്ടാ​ണ് അ​ജ​യ്‌ മാ​ക്ക​നെ നി​യോ​ഗി​ച്ച​ത്.

കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി.
എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ച അ​ജ​യ് മാ​ക്ക​ൻ നി​ല​വി​ൽ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​മാ​ണ്.

മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​രി​ൽ ര​ണ്ട് ത​വ​ണ കേ​ന്ദ്ര മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ ഷീ​ലാ ദീ​ക്ഷി​ത് സ​ർ​ക്കാ​രു​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്.

2004 മു​ത​ൽ 2014 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ലോ​ക്സ​ഭാം​ഗ​മാ​യി​രു​ന്ന മാ​ക്ക​ൻ 1993 മു​ത​ൽ 2004 വ​രെ മൂ​ന്നു ത​വ​ണ നി​യ​മ​സ​ഭാം​ഗ​വു​മാ​യി​രു​ന്നു. ഡ​ൽ​ഹി പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​പദവും വ​ഹി​ച്ചി​ട്ടു​ണ്ട്.