കുവൈറ്റിൽ മലയാളിക്ക് എയർഗണ്ണിൽനിന്ന് വെടിയേറ്റു
Friday, September 20, 2024 9:55 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളിക്ക് എയർഗണ്ണിൽനിന്ന് വെടിയേറ്റു. ചങ്ങനാശേരി ആരമലക്കുന്ന് സ്വദേശി ഫാസില്‍ അബ്ദുള്‍ റഹ്മാനാണ് വെടിയേറ്റത്. കുവൈറ്റിലെ മഹ്ബൂലയില്‍ ബുധനാഴ്ചയാണ് സംഭവം.
താമസസ്ഥലത്തുനിന്ന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. സ്കൂട്ടറില്‍ കയറുന്നതിനിടെ വെടിയൊച്ച കേട്ട് പരിശോധിച്ചപ്പോളാണ് ശരീരത്തിൽ രക്തം കണ്ടത്.
ഇടത് വശത്ത് തോളിനും നെഞ്ചിനുമിടയില്‍ ആണ് വെടിയേറ്റത്. തുടർന്ന് ആശുപത്രിയിൽ എത്തി ശരീരത്തിൽ തറച്ച പെല്ലറ്റ് നീക്കംചെയ്തു. പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.