മ​രം മു​റി​ച്ച് ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ വ​നം​വ​കു​പ്പ് തി​രി​ച്ചെ​ടു​ത്തു
മ​രം മു​റി​ച്ച് ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ വ​നം​വ​കു​പ്പ് തി​രി​ച്ചെ​ടു​ത്തു
Tuesday, January 31, 2023 1:38 PM IST
ഇ​ടു​ക്കി: സ​ര്‍​ക്കാ​ര്‍ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ല്‍ നി​ന്ന് തേ​ക്ക് മ​ര​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ റേ​യ്ഞ്ച് ഓ​ഫീ​സ​റെ വ​നം​വ​കു​പ്പ് തി​രി​ച്ചെ​ടു​ത്തു. അ​ടി​മാ​ലി മ​രം​മു​റി കേ​സി​ലെ പ്ര​തി​യാ​യ ജോ​ജി ജോ​ണി​നെ​യാ​ണ് തി​രി​ച്ചെ​ടു​ത്ത​ത്.

അ​ടി​മാ​ലി​യി​ല്‍ റേ​യ്ഞ്ച് ഓ​ഫീ​സ​റാ​യി​രി​ക്കെ അ​ന​ധി​കൃ​ത​മാ​യി മ​രം മു​റി​ച്ച് ക​ട​ത്തി​യെ​ന്നാ​യി​രു​ന്നു ഇ​യാ​ള്‍​ക്കെ​തി​രെ​യു​ള്ള കേ​സ്. വെ​ട്ടി​ക്ക​ട​ത്തി​യ ത​ടി​ക​ള്‍ ഇ​യാ​ളു​ടെ അ​മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.


കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ ഇ​യാ​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഈ ​ന​ട​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ പി​ന്‍​വ​ലി​ച്ചി​രി​ക്കു​ന്ന​ത്.

പു​ന​ലൂ​ര്‍ ഡി​വി​ഷ​നി​ലാ​ണ് ഇ​യാ​ളെ പു​തു​താ​യി നി​യ​മി​ച്ച​ത്. ഇ​യാ​ള്‍​ക്കെ​തി​രെ​യു​ള്ള വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<