നടൻ രൺബീർ കപൂറിന് ഇഡി നോട്ടീസ്
Wednesday, October 4, 2023 7:15 PM IST
മുംബൈ: ബോളിവുഡ് താരം രൺബീർ കപൂറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മഹാദേവ് ഓൺലൈൻ വാതുവയ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടന് സമൻസ് അയച്ചിരിക്കുന്നത്. ഒക്ടോബർ പത്തിനു മുൻപ് അന്വേഷണ സംഘത്തിനുമുന്നിൽ ഹാജരാകാനാണ് നിർദേശം.
മഹാദേവ് ഓൺലൈൻ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി ബോളിവുഡ് താരങ്ങളും ഗായകരും ഇഡിയുടെ നിരീക്ഷണത്തിലാണ്. ആപ്പിന്റെ പ്രമോഷനൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് രൺബീർ കപൂറിന് പേയ്മെന്റുകൾ ലഭിച്ചതായാണ് റിപ്പോർട്ട്.