പെരുമ്പാവൂരിൽ ബൈക്ക് ട്രക്കിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു
Saturday, September 30, 2023 12:18 PM IST
എറണാകുളം: പെരുമ്പാവൂരിൽ ബൈക്ക് ട്രക്കിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കൂവപ്പടി തേക്കാനത്ത് അനക്സ് ടി. സേവ്യർ(27) ആണ് മരിച്ചത്.
എംസി റോഡിൽ ഔഷധി ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടം നടന്നത്. വെങ്ങോല ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന അനക്സിന്റെ ബൈക്ക്, ഇതേ റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന ടോറസ് ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
നാട്ടുകാർ ചേർന്ന് അനക്സിനെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.