ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
Saturday, September 7, 2024 4:57 PM IST
കോട്ടയം: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ പാക്കിൽ സ്വദേശി നിഖിൽ ജോൺസൻ (31) ആണ് മരിച്ചത്.
റോഡിലേക്ക് തെറിച്ചു വീണ നിഖിലിന്റെ തലയിലൂടെ ടാങ്കർ ലോറിയുടെ പിൻചക്രം കയറിയിറങ്ങി. അപകടത്തെ തുടർന്ന് എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസം നേരിട്ടു.
പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.