അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച മകൾ ക്രെയിൻ തട്ടി മരിച്ചു
Tuesday, June 18, 2024 12:16 AM IST
കോട്ടയം: അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച മകൾ ക്രെയിൻ തട്ടി മരിച്ചു. കറുകച്ചാൽ എൻഎസ്എസ് ജംഗ്ഷനു സമീപം തിങ്കളാഴ്ച രാത്രി എട്ടിനുണ്ടായ അപകടത്തിൽ കൂത്രപ്പള്ളി തട്ടാരടിയിൽ നോയൽ (20) ആണ് മരിച്ചത്.
അപകടത്തിൽ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. കൂത്രപ്പള്ളിയിലെ വീട്ടിലേയ്ക്കു പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ക്രെയിൻ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ നോയലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. .
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കറുകച്ചാൽ പോലീസ് കേസെടുത്തു.