ഉത്തർപ്രദേശിൽ ബസ് മറിഞ്ഞ് അപകടം: 31 പേർക്ക് പരിക്ക്
Tuesday, October 15, 2024 1:10 AM IST
ലക്നോ: ഉത്തർ പ്രദേശിലെ കനൗജിൽ സ്ലീപ്പർ ബസ് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 10 പേരുടെ നില ഗുരുതരമെന്നാണ് വിവരം,
പഞ്ചാബിൽ നിന്ന് ബിഹാറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത് . സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.