തിരുവനന്തപുരത്ത് സ്കൂട്ടര്‍ ഡിവൈഡറിലിടിച്ച് യാത്രികന് മരിച്ചു
Sunday, August 11, 2024 12:40 AM IST
തിരുവല്ലം: തിരുവനന്തപുരം തിരുവല്ലത്ത് സ്കൂട്ടര്‍ നിയന്ത്രണംവിട്ട് ബൈപ്പാസിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യാത്രികന് മരിച്ചു. ശംഖുമുഖം കണ്ണാന്തുറ തൈവിളാകം പുരയിടത്തില്‍ മത്സ്യത്തൊഴിലാളിയായ ലോറന്‍സ് ആണ് മരിച്ചത്.
ഒപ്പം സഞ്ചരിച്ചിരുന്ന ഭാര്യ ബേബിക്ക് ഗുരുതരമായി പരിക്കേറ്റു്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ലം കോവളം ബൈപ്പാസില്‍ വാഴമുട്ടം സിഗ്നലിന് സമീപം ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്.
ഇവരുടെ മൂത്ത മകന്റെ ഭാര്യ റോജി താമസിക്കുന്നത് തമിഴ്നാട് വള്ളവിളയാണ്. ഇവര്‍ക്ക് വേണ്ടി മീനും വാങ്ങി പോകവെയാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കിടയില്‍ ഇവരുടെ സ്കൂട്ടര്‍ നിയന്ത്രണം തെറ്റി ബൈപ്പാസിലെ ഡിവൈഡറിലില് ഇടിച്ച് മറിഞ്ഞു.
റോഡില്‍ തെറിച്ചുവീണ ലോറന്‍സിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പോലീസെത്തി ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ലോറന്‍സ് മരിച്ചു.