ബ്രിജ് ഭൂഷൺ യുഗം അവസാനിക്കുന്നു; പരാതി പരിഹാര സെൽ വരുന്നു
Wednesday, June 7, 2023 8:00 PM IST
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷനിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കാൻ തീരുമാനം. വനിത അധ്യക്ഷയായ പരാതി പരിഹാര കമ്മിറ്റി ആണ് രൂപീകരിക്കുക. സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾ കേന്ദ്രമന്ത്രി കായിക മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഗുസ്തി താരങ്ങൾക്കെതിരെ എടുത്ത കേസുകളെല്ലാം പിൻവലിക്കാനും തീരുമാനമായി. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിന്റെ വസതിയിൽ നീണ്ട ആറുമണിക്കൂറാണ് ചർച്ച നടന്നത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷസ്ഥാനത്ത് മൂന്ന് ടേം പൂർത്തിയാക്കിയ ബ്രിജ് ഭൂഷൺ സിംഗിനെയും കൂട്ടാളികളെയും വീണ്ടും തെരഞ്ഞെടുക്കരുതെന്നും ഗുസ്തിക്കാർ മന്ത്രിയോട് അഭ്യർഥിച്ചു.
ഫെഡറേഷൻ തെരഞ്ഞെടുപ്പ് ജൂൺ 30നകം തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷണിനെതിരായ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്നും മന്ത്രി ഗുസ്തി താരങ്ങളെ അറിയിച്ചു.