ഉത്തരാഖണ്ഡിൽ ഹിമപാതം; യുവതിയെ കാണാതായി
Sunday, June 4, 2023 10:48 PM IST
ഗോപേശ്വർ: ഉത്തരാഖണ്ഡിലെ അത്ലകോട്ടിലുണ്ടായ ഹിമപാതത്തിൽ യുവതിയെ കാണാതായി. ഹേമകുണ്ഡ് സാഹിബിൽനിന്നും മടങ്ങിയ സിഖ് ഭക്തർക്കൊപ്പമുണ്ടായിരുന്ന തീർഥാടകയായ യുവതിയെയാണ് കാണാതായത്.
ഞായറാഴ്ചയാണ് സംഭവം. മറ്റ് നാല് തീർഥാടകരെ രക്ഷപ്പെടുത്തിയതായി ചമോലി ജില്ലാ ദുരന്തനിവാരണ ഓഫീസർ എൻ.കെ.ജോഷി പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും ജോഷി പറഞ്ഞു.