ഹിമാചലിൽ പാലം തകർന്ന് രണ്ട് പേർക്ക് പരിക്ക്
Saturday, February 4, 2023 1:54 AM IST
ഷിംല: ഹിമാചല്‍പ്രദേശില്‍ പാലം തകര്‍ന്ന് രണ്ട് ഡ്രൈവർമാർക്ക് പരിക്ക്. ചമ്പ ജില്ലയിലെ ഹോളിയില്‍ ജലാശയത്തിന് കുറുകെ നിര്‍മിച്ച ചോളി പാലമാണ് തകര്‍ന്നത്.
ടിപ്പറിലാണ് ഇരുവരും പാലത്തിലൂടെ സഞ്ചരിച്ചത്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് രണ്ട് വാഹനങ്ങളും താഴേക്ക് പതിച്ചു.
പരിക്കേറ്റവരില്‍ ഒരാളുടെ ആരോഗ്യസ്ഥതി ഗുരുതരമാണ്. ഇരുവരും ചികിത്സയില്‍ കഴിയുകയാണ്. അപകടകാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.