യു​പി​യി​ൽ യു​വാ​വി​നെ കൊ​ന്ന് മൃ​ത​ദേ​ഹം അ​ഴു​ക്കു​ചാ​ലി​ൽ ത​ള്ളി; ര​ണ്ടു​പേ​ർ പി​ടി​യി​ൽ
യു​പി​യി​ൽ  യു​വാ​വി​നെ കൊ​ന്ന് മൃ​ത​ദേ​ഹം അ​ഴു​ക്കു​ചാ​ലി​ൽ ത​ള്ളി; ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Wednesday, May 22, 2024 2:47 AM IST
ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യു​വാ​വി​നെ കൊ​ന്ന് മൃ​ത​ദേ​ഹം അ​ഴു​ക്കു​ചാ​ലി​ൽ ത​ള്ളി​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. തി​ബ്ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

മീ​റ​റ്റ് സ്വ​ദേ​ശി ദീ​ൻ മു​ഹ​മ്മ​ദ് (24) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മേ​യ് 15 ന് ​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മൊ​ഹ​മ്മ​ദി​ന്‍റെ പി​താ​വ് മേ​യ് 16 ന് ​മോ​ദി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ൽ ദീ​ൻ മു​ഹ​മ്മ​ദി​ന്‍റെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളാ​യ താ​ജ് മു​ഹ​മ്മ​ദ് (20), പു​നീ​ത് ഗോ​സൈ​ൻ (20) എ​ന്നി​വ​രെ തി​ബ്ര​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​താ​യി ഡി​സി​പി റൂ​റ​ൽ വി​വേ​ക് ച​ന്ദ് യാ​ദ​വ് പ​റ​ഞ്ഞു.

ചോ​ദ്യം ചെ​യ്യ​ലി​ൽ നി​കി​ത് ഗു​ജ്ജാ​ർ (21), തു​ഷാ​ർ (21) എ​ന്നി​ങ്ങ​നെ ര​ണ്ട് പേ​ർ​ക്ക് കൂ​ടി കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ഇ​വ​ർ മൊ​ഴി ന​ൽ​കി. താ​ജ് മു​ഹ​മ്മ​ദി​നെ​യും പു​നീ​ത് ഗോ​സൈ​നെ​യും ജ​യി​ലി​ലേ​ക്ക് അ​യ​ച്ച​താ​യും ഇ​വ​രു​ടെ ര​ണ്ട് കൂ​ട്ടാ​ളി​ക​ളാ​യ നി​കി​ത് ഗു​ജ്ജ​റും തു​ഷാ​റും ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണെ​ന്നും ഡി​സി​പി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<