ട്രെയിന്‍ ദുരന്തം: പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു
Saturday, June 3, 2023 11:25 AM IST
ന്യൂഡല്‍ഹി: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുക്കും.
രക്ഷാപ്രവര്‍ത്തനം, അപകടത്തില്‍പെട്ടവരുടെ ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
വെള്ളിയാഴ്ച വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. ചെന്നൈയിലേക്കുള്ള കോറാമണ്ഡല്‍ എക്സ്പ്രസ്, യശ്വന്ത്പുർ - ഹൗറ എക്സ്പ്രസ് എന്നീ യാത്രാ ട്രെയിനുകളും ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 കടന്നു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.