വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ പിടികൂടാനായില്ലെങ്കില്‍ കൊല്ലാന്‍ ഉത്തരവ്
Sunday, December 10, 2023 6:55 PM IST
സുല്‍ത്താന്‍ബത്തേരി: വയനാട് വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്ന നരഭോജി കടുവയെ ആവശ്യമെങ്കില്‍ വെടിവച്ചു കൊല്ലാമെന്ന് ഉത്തരവ്. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
മയക്കുവെടിവച്ചോ കൂടുവച്ചോ കടുവയെ പിടികൂടാനായില്ലെങ്കില്‍ കൊല്ലാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവച്ചു കൊല്ലാനുള്ള അനുമതി സൗത്ത് വയനാട് ഡിഎഫ്ഒ തേടിയിരുന്നു.