തൃശൂർ പൂരത്തിനിടെ മാംസാഹാരം വിളമ്പിയെന്ന പരാതി: വിശദീകരണം തേടി ഹൈക്കോടതി
Tuesday, June 6, 2023 1:33 AM IST
കൊച്ചി: തൃശൂര്‍ പൂരത്തിനിടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തില്‍ മാംസാഹാരം വിളമ്പിയെന്ന ആരോപണത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ കൊച്ചിന് ദേവസ്വം ബോര്‍ഡും പൂരം എക്സിബിഷന് കമ്മിറ്റിയും സത്യവാംഗ്മൂലം നല്കാന് കോടതി ഉത്തരവിട്ടു.
ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഉത്തരവ് നല്‍കിയത്.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍, പൂരം എക്സിബിഷന് സമിതി സെക്രട്ടറി, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ എന്നിവരെ കേസിൽ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.