ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​തി​നി​ടെ സ്ഥാ​നാ​ർ​ഥി​യും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യ രേ​വ​ന്തി​യെ സ​ന്ദ​ർ​ശി​ച്ച ഡി​ജി​പി​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഡി​ജി​പി അ​ഞ്ജാ​നി കു​മാ​റി​നെ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

അ​ഞ്ജ​നി കു​മാ​റി​നോ​ടും മ​റ്റ് ര​ണ്ട് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ​യാ​ണ് രേ​വ​ന്ത് റെ​ഡ്ഡി​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി അ​ഞ്ജാ​നി കു​മാ​റും മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശി​ച്ച​ത്.

ഇ​വ​ർ രേ​വ​ന്ത് റെ​ഡ്ഡി​ക്ക് പൂ​ച്ചെ​ണ്ട് ന​ൽ​കു​ന്ന ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. പോലീസുദ്യോഗസ്ഥരുടെ നടപടിയെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇലക്ഷൻ കമ്മീഷൻ നടപടിയെടുത്തത്.