ലോക്സഭാംഗത്വം രാജിവച്ച് രേവന്ത് റെഡ്ഡി
Friday, December 8, 2023 9:28 PM IST
ഹൈദരാബാദ്: ലോക്സഭാംഗത്വം രാജിവച്ച് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഇന്ന് വൈകിട്ട് ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ടാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
കോൺഗ്രസ് വിപ്പും എംപിയുമായ മാണിക്കം ടാഗോറിനൊപ്പമെത്തിയാണ് അദ്ദേഹം രാജി കൈമാറിയത്. തെലങ്കാനയിലെ മൽകജ്ഗിരി പാർലമെന്റ് മണ്ഡലത്തിൽ നിന്നുമാണ് രേവന്ത് റെഡ്ഡി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.