വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍
Monday, September 16, 2024 3:33 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍. ആറ്റിങ്ങല്‍ സ്റ്റേഷനിലെ അനിതയെ ആണ് കല്ലമ്പലത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നെന്നാണ് വിവരം. ജീവനൊടുക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല.
റിട്ടയേര്‍ഡ് എസ്ഐയായ പ്രസാദ് ആണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.