കാണാതായ യുവതിയെ സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന് സംശയം; പരിശോധന നടത്തി
Thursday, June 8, 2023 12:58 PM IST
തിരുവനന്തപുരം: പന്ത്രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിയെ സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന സംശയത്തെതുടര്‍ന്ന് പോലീസ് പരിശോധന നടത്തി. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
പാങ്ങോട് സ്വദേശി ശ്യാമിലയെ ആണ് 2009ല്‍ കാണാതായത്. സഹോദരന് മര്‍ദിച്ചതിന് പിന്നാലെ യുവതിയെ കാണാതാവുകയായിരുന്നു.