സാക്ഷി മാലിക് തിരികെ ജോലിക്ക് കയറി; സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് താരം
Monday, June 5, 2023 3:07 PM IST
ന്യൂഡല്‍ഹി: ലൈംഗികപീഡനക്കേസില്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന സാക്ഷി മാലിക് തിരികെ ജോലിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. നോര്‍ത്തേണ്‍ റെയില്‍വേയിലെ ഉദ്യോഗസ്ഥയായിരുന്ന സാക്ഷി സമരം നടക്കുന്ന സമയത്തൊന്നും ജോലിക്ക് എത്തിയിരുന്നില്ല.
ജോലിയില്‍ തിരികെ പ്രവേശിച്ചതോടെ സാക്ഷി സമരത്തില്‍നിന്ന് പിന്മാറിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ട് സാക്ഷി രംഗത്തെത്തി. ജോലിക്ക് കയറിയത് ഉത്തരവാദിത്വം നിര്‍വഹിക്കാനാണ്. നീതിക്കായുളള പോരാട്ടത്തില്‍ ആരും പിന്നോട്ടില്ലെന്നും താരം പ്രതികരിച്ചു.
ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് സാക്ഷി മാലിക് അടക്കമുള്ള താരങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിഷ് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്ല്യരാണെന്നും നിയമം അതിന്റെ വഴിക്ക് തന്നെ പോകുമെന്നും അമിത് ഷാ അറിയിച്ചതായാണ് വിവരം.