ജാതിവിവേചനമെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ സാക്ഷരകേരളത്തിന് അപമാനം: ചെന്നിത്തല
Thursday, September 21, 2023 12:49 AM IST
തിരുവനന്തപുരം: ജാതിവിവേചനമുണ്ടായെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ സാക്ഷരകേരളത്തിന് അപമാനകരമെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
എന്നും നവോത്ഥാന മുന്നേറ്റങ്ങൾക്കു മാതൃകയായ കേരളത്തിലുണ്ടായ സംഭവം കേരളത്തിന് അവമതിപ്പ് ഉണ്ടാക്കും. മന്ത്രിയോടു കാട്ടിയത് മാപ്പ് അർഹിക്കാത്ത കുറ്റമാണെന്ന് ചെന്നിത്തല പറഞ്ഞു.