കനത്ത മഴയില്‍ മുങ്ങി തലസ്ഥാനം; പലയിടങ്ങളിലും വെള്ളക്കെട്ട്
Tuesday, October 3, 2023 3:50 PM IST
തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്.
വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ പലയിടത്തും ഗതാഗതകുരുക്കുണ്ടായി. നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് വരും മണിക്കൂറുകളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളില്‍ യെല്ലൊ അലര്‍ട്ടാണ്.
നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് അപകടനിലയില്‍ എത്തിയതിനാല്‍ കേന്ദ്ര ജലകമ്മീഷന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.