ലോക്സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കല്‍; ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ ജാഗ്രത വേണമെന്ന് രാഹുല്‍ ഗാന്ധി
Wednesday, May 31, 2023 12:45 PM IST
വാഷിംഗ്ടണ്‍: ലോക്സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന ചര്‍ച്ചകള്‍ക്കിടെ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത വേണമെന്ന് രാഹുല്‍ പറഞ്ഞു.
അമേരിക്കയില്‍ നടന്ന പരിപാടിയില്‍ പ്രവാസികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. 800 സീറ്റുകള്‍ എന്ന സംഖ്യയിലേയ്ക്ക് എങ്ങനെ എത്തുമെന്ന കാര്യത്തില്‍ ആകാംക്ഷയുണ്ട്. ഇതിനായി എന്ത് മാനദണ്ഡം സ്വീകരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തുവേണം ഇത് നടപ്പാക്കാനെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
വിലക്കയറ്റം പോലുള്ള പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും രാഹുല്‍ പ്രതികരിച്ചു.