രാഹുല്‍ ഗാന്ധി തത്കാലം ഔദ്യോഗിക വസതി ഒഴിയില്ല; അപ്പീല്‍ നല്‍കും
രാഹുല്‍ ഗാന്ധി തത്കാലം ഔദ്യോഗിക വസതി ഒഴിയില്ല; അപ്പീല്‍ നല്‍കും
Tuesday, March 28, 2023 11:41 AM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവ് ഒഴിയണമെന്ന നിര്‍ദ്ദേശം തള്ളി രാഹുൽ ഗാന്ധി.

ലോക്സഭാ ഹൗസിംഗ് കമ്മിറ്റി നൽകിയ നോട്ടീസ് പ്രകാരം ഏപ്രില്‍ 22ന് മുന്‍പ് രാഹുല്‍ ബംഗ്ലാവ് ഒഴിയണമെന്നാണ് നിര്‍ദേശം നൽകിയിരുന്നത്. എന്നാൽ ഇതിനെതിരേ അപ്പീൽ നൽകാനാണ് രാഹുലിന്‍റെ തീരുമാനം.

ഇക്കാര്യം ലോക്സഭാ ഹൗസിംഗ് കമ്മിറ്റിയെ രാഹുൽ അറിയിക്കും. 2004ല്‍ ലോക്സഭാംഗമായതു മുതല്‍ ഉപയോഗിയ്ക്കുന്ന തുഗ്ലക്ക് ലെയിന്‍ 12ലെ ബംഗ്ലാവ് ഒഴിയാനായിരുന്നു രാഹുലിന് നിര്‍ദേശം നൽകിയിരുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<