വായ്പാ നിരക്കില് മാറ്റമില്ലെന്ന് ആര്ബിഐ; റിപ്പോ 6.5 ശതമാനമായി തുടരും
Thursday, June 8, 2023 1:08 PM IST
ന്യൂഡല്ഹി: വായ്പാ നിരക്കില് മാറ്റം വരുത്താതെ റിസര്വ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. രാജ്യത്തിന്റെ സമ്പദ്ഘടന ഭദ്രമാണെന്ന് വായ്പാനയ അവലോകന യോഗത്തിന് ശേഷം റിസര്വ് ബാങ്ക് ഗവര്ണര് ശക്തികാന്ത ദാസ് പറഞ്ഞു.
ജിഡിപി നിരക്ക് ഏഴ് ശതമാനത്തിന് മുകളിലാണ്. നാണയപ്പെരുപ്പതോത് നേരത്തെ റിസര്വ് ബാങ്ക് നിശ്ചയിച്ചതിനേക്കാള് ഉയര്ന്നതാണെങ്കിലും നിയന്ത്രണവിധേയമാണെന്നാണ് ആര്ബിഐയുടെ വിലയിരുത്തല്.
വായ്പകള് എടുത്തിട്ടുള്ളവര്ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് ആര്ബിഐ നടത്തിയിരിക്കുന്നത്. റിപ്പോ നിരക്ക് ഉയരാത്തതുകൊണ്ട് ഭവന, വാഹന പലിശ നിരക്കുകള് ഉടന് ഉയരില്ല.