ഭു​വ​നേ​ശ്വ​ർ: ബാ​ല​സോ​റി​ലെ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഒ​ഡി​ഷ സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. www.srcodisha.nic.in, www.bmc.gov.in, www.osdma.org എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ വി​വ​രം ല​ഭ്യ​മാ​ണ്.

മ​രി​ച്ച​വ​രു​ടെ ചി​ത്ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് തി​രി​ച്ച​റി​യാ​നാ​യാ​ണ് ചി​ത്ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ക​ൺ​ട്രോ​ൾ റൂ​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും നി​ർ​ദേ​ശമുണ്ട്.