വയനാട് ദുരന്തം; നെഹ്റു ട്രോഫി വള്ളംകളി മാറ്റി
Thursday, August 1, 2024 5:57 PM IST
വയനാട്: നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റി. തീയതി തീരുമാനിച്ചിട്ടില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
വള്ളംകളി മാറ്റുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടത്. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് ആലോചന.
മുൻപ് വെള്ളപ്പൊക്കത്തെ തുടർന്ന് 2018 ലും 2019 ലും നെഹ്റു ട്രോഫി വള്ളം കളി മാറ്റി വച്ചിരുന്നു. കോവിഡ് സമയത്ത് വള്ളംകളി നടത്തിയിരുന്നില്ല.