ന​വ​കേ​ര​ള​സ​ദ​സ് ക​ഴി​ഞ്ഞാ​ലും പ​രാ​തി​ക​ളു​ടെ സ്ഥി​തി ത​ഥൈ​വ..? വെ​ബ്‌​സൈ​റ്റി​ല്‍ ഒ​രു വി​വ​ര​വു​മി​ല്ല
ന​വ​കേ​ര​ള​സ​ദ​സ് ക​ഴി​ഞ്ഞാ​ലും പ​രാ​തി​ക​ളു​ടെ സ്ഥി​തി ത​ഥൈ​വ..? വെ​ബ്‌​സൈ​റ്റി​ല്‍ ഒ​രു വി​വ​ര​വു​മി​ല്ല
Tuesday, December 5, 2023 9:29 PM IST
കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള സ​ദ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ​ഭ​യു​ടെ സം​സ്ഥാ​ന പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​യാ​ലും പ​രാ​തി​ക​ളി​ല്‍ മി​ക്ക​തും ഫ​യ​ലി​ലു​റ​ങ്ങു​മെ​ന്ന് ആ​ശ​ങ്ക. ഇ​തു​വ​രെ മി​ക്ക പ​രാ​തി​ക​ളു​ടെ​യും സ്റ്റാ​റ്റ​സ് www.nacakeralasadas.kerala.gov.in ല​ഭ്യ​മാ​യി​ട്ടി​ല്ല.

ന​വ​കേ​ര​ള സ​ദ​സി​ന്‍റെ സൈ​റ്റി​ല്‍ ക​യ​റി ഫോ​ണ്‍ ന​മ്പ​റും അ​പേ​ക്ഷാ ന​മ്പ​റും ന​ല്‍​കി​യാ​ല്‍ പ​രാ​തി​യു​ടെ നി​ല​വി​ലെ അ​വ​സ്ഥ അ​റി​യു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും മി​ക്ക​യി​ട​ത്തും സൈ​റ്റി​ല്‍ അ​പ്ഡ​ഡേ​ഷ​ന്‍ വ​ന്നി​ട്ടി​ല്ല.

പ​ല​പ​രാ​തി​ക​ളും അ​താ​ത് ഓ​ഫീ​സു​ക​ളി​ലേ​ക്ക് അ​യ​ച്ചു തു​ട​ങ്ങി​യി​ട്ടേ​യു​ള്ളു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഒ​രു​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല ഉ​ദ്യോ​ഗ​സ്ഥ​രും തി​ര​ക്കി​ലാ​യി​രു​ന്നു. ന​വ​കേ​ര​ള സ​ദ​സ് അ​താ​ത് ജി​ല്ല​ക​ള്‍ വി​ട്ട​തോ​ടെ പ​ല​രും "ലീ​വി'​ലാ​ണ്. വ​ര്‍​ഷാ​വ​സാ​നം കൂ​ടി കൂ​ടി​യാ​ണെ​ന്ന​തും ഫ​യ​ല്‍ മെ​ല്ലെ​പ്പോ​ക്കി​ന് കാ​ര​ണ​മാ​കു​ന്നു.


അ​തേ​സ​മ​യം ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ മി​ക്ക​തും നേ​ര​ത്തെ​ത​ന്നെ അ​താ​ത് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നു മ​റു​പ​ടി ല​ഭി​ച്ച​വ​യാ​ണെ​ന്നും വീ​ണ്ടും സ​മാ​ന​പ​രാ​തി​ക​ള്‍ ത​ന്നെ​യാ​ണ് ല​ഭി​ച്ച​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. ചി​ല പ​രാ​തി​ക​ളാ​ക​ട്ടെ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ അ​റ്റാ​ച്ച് ചെ​യ്യാ​തെ​യും ല​ഭി​ച്ചി​ട്ടു​ണ്ട്.

ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഭി​ച്ച പ​രാ​തി​ക​ള്‍ സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ ഫ​ണ്ടി​ല്ലാ​ത്ത​തു മൂ​ലം നി​ര്‍​ത്തി​വ​ച്ച​വ​യെ​ക്കു​റി ച്ചാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ ഏ​റെ​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

ര​ണ്ടാ​ഴ്ച​യ്ക്ക​കം പ​രി​ഹാ​രം ആ​യി​ല്ലെ​ങ്കി​ല്‍ സൈ​റ്റി​ല്‍ ത​ത്‌​സ്ഥി​തി അ​റി​യി​ക്കു​മെ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം വെ​റും ത​ള്ളാ​കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<